Cinema
നടന് വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സിനിമ സീരിയല്‍ നടനായ വിനോദ് തോമസിനെ കോട്ടയത്ത് ബാറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി.
പാമ്പാടി ഡ്രീം ലാന്റ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്ന് രാവിലെ 11 ന് വിനോദ് ബാറിലെത്തിയിരുന്നു.
പിന്നീട്, പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ നിന്ന് ആരും പുറത്തിറങ്ങാതായതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി പൊലീസ്
- മന്ത്രി കെ.എം. ഷാജിയെ യുവമോര്‍ച്ചക്കാര്‍ തടഞ്ഞു, ഓട്ടോയില്‍ കയറി മന്ത്രി, ഓട്ടോയും തടഞ്ഞു, വന്‍ സുരക്ഷാ വീഴ്ച
- ‘പിണറായിക്ക് അറിയുന്നത് പകയും പ്രതികാരവും’; ടിപിയോടുള്ള ക്രൂരത എന്ത് കുറ്റത്തിന്? സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ
- എം കെ മുനീർ സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനാകും, മന്ത്രിസഭാ യോഗത്തിൽ തീരുമാനം
- ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് മാര്‍ച്ച്; പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി








