വിജയ്ക്കുള്ള പിന്തുണ പിൻവലിക്കില്ല; ക്രിയാത്മക നിർദേശങ്ങൾ പരിഗണിക്കുമെന്ന് സ്റ്റാലിനെ കണ്ട് ഇന്ത്യാസഖ്യ നേതാക്കൾ

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച ഡിഎംകെയെ അനുനയിപ്പിക്കാൻ ഇന്ത്യാസഖ്യ നേതാക്കൾ ചെന്നൈയിൽ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഊഷ്മളമായ വരവേൽപാണ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ചത്. എന്നാൽ വിജയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ്സ് തയാറാകില്ലെന്ന് കോൺഗ്രസ് വിശദമാക്കിയത്.
മറ്റ് ക്രിയാത്മക നിർദേശം ഉണ്ടെങ്കിൽ പരിഗണിക്കാമെന്ന് നേതാക്കൾ സ്റ്റാലിനോട് വിശദമാക്കിയത്. എന്നാൽ സ്റ്റാലിനെ സന്ദർശിക്കാനെത്തിയ സംഘത്തിൽ കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളിൽ ആരുമുണ്ടായിരുന്നില്ല. ആര് വന്ന് കണ്ടാലും നിലപാടിൽ മാറ്റമില്ലെന്നാണ് സ്റ്റാലിൻറെ പ്രതികരണം. കോൺഗ്രസ് സംഘം എൻസിപി നേതാക്കളെ കാണാൻ മുംബൈയിലേക്കും പോകും. ഡിഎംകെയ്ക്കും എൻസിപിക്കും കേന്ദ്ര മന്ത്രിസഭയിലേക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണ് ബിജെപി.
കനിമൊഴിയും ടി ആർ ബാലു, എ രാജ, ദയാനിധി മാരൻ എന്നിവരടങ്ങുന്ന ഡിഎംകെ നേതാക്കൾ ഇന്നലെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈഎസ്ആർ കോൺഗ്രസ് എംപി വൈ.വി.സുബ്ബറെഡ്ഢിയും ഡിഎംകെ സംഘത്തോടൊപ്പമുണ്ടായിരുന്നു. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചിരുന്നു.
തമിഴ്‌നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചതായും 50 ശതമാനം വർദ്ധനവ് അംഗീകരിക്കുന്നുവെന്നും പാർട്ടി നേതാവ് എ. രാജ എംപി വ്യക്തമാക്കിയിരുന്നു. 7.18 ശതമാനം സീറ്റിൻ്റെ അനുപാതം നിലനിർത്തണമെന്നും മണ്ഡല പുനർനിർണ്ണയം ന്യായമായി വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം സീറ്റ് വർദ്ധിക്കുമ്പോൾ 7.21 ശതമാനം വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.




