News

ടൈറ്റാനിയം കേസ്: രമേശ് ചെന്നിത്തലയുടെ പ്രതികരണം സത്യപ്രതിജ്ഞാ ലംഘനമെന്ന് ഹർജിക്കാരൻ

തിരുവനന്തപുരം: ടൈറ്റാനിയം കേസിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ വിമർശനവുമായി ഹർജിക്കാരൻ എസ്. ജയൻ രംഗത്ത്. കേസിൽ താൻ കുറ്റവിമുക്തനായെന്ന ചെന്നിത്തലയുടെ പ്രതികരണം സത്യപ്രതിജ്ഞാ ലംഘനമാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ചത് ഭാഗിക റിപ്പോർട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

കേസിൽ തുടർനടപടികൾ നിലനിൽക്കുകയാണെന്നും സിബിഐ റിപ്പോർട്ടിനെതിരെ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും എസ്. ജയൻ വ്യക്തമാക്കി. ടൈറ്റാനിയം കേസിൽ പ്രതികൾക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് സിബിഐ നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താൻ കുറ്റവിമുക്തനായെന്ന് ചെന്നിത്തല പ്രതികരിച്ചത്.

ടൈറ്റാനിയം അഴിമതിക്കേസിൽ തന്നെ പ്രതിചേർത്തത് ഇടതുമുന്നണിയുടെ രാഷ്ട്രീയ പ്രേരിത നീക്കമാണെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. ഏകദേശം 12 വർഷത്തോളം ഈ കേസിന്റെ പേരിൽ തന്നെ വേട്ടയാടിയെന്നും, സിബിഐ അന്വേഷണത്തിൽ കുറ്റവിമുക്തനാക്കപ്പെട്ടതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേസിൽ തന്നെ പ്രതിയാക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും, സിബിഐ അന്വേഷണം ഫലപ്രദമായിരുന്നുവെന്നും സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button