News

രാഷ്ട്രപതിയുടെ സന്ദർശനം തൃശൂരിന് സമ്മാനിച്ചത് ജനവിശ്വാസം; കരുത്ത് ജനങ്ങളുടെ പിന്തുണയെന്ന് സുരേഷ് ഗോപി

തൃശൂർ: രാഷ്ട്രപതിയുടെ തൃശൂർ സന്ദർശനം തന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി ജനങ്ങൾക്ക് നൽകാൻ കഴിഞ്ഞ സമ്മാനമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതിനുമുമ്പ് രാഷ്ട്രപതിമാർ തൃശൂരിൽ വന്നിട്ടുണ്ടോ എന്നറിയില്ലെങ്കിലും, ഔദ്യോഗിക പരിപാടിയുടെ ഭാഗമായി രാഷ്ട്രപതിയെ തൃശൂരിലെത്തിക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

സന്ദർശനത്തിന്റെ പ്രയോജനം ചോദിക്കുന്നവർക്ക് കൃത്യമായ മറുപടിയുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സന്ദർശനവുമായി ബന്ധപ്പെട്ട് തൃശൂരിലെ പല ഭാഗങ്ങളിലും റോഡുകൾ പുതുക്കുകയും ശുചീകരണം നടത്തുകയും വഴികൾ തെളിയുകയും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. തൃശൂരിന് പുറമെ ഗുരുവായൂരിലും സഖാവ് സി. അച്യുതമേനോൻ സ്മാരക കോളേജ് ഹെലിപ്പാഡിലും ഭാവിയിൽ ജനങ്ങളുടെ അത്യാവശ്യങ്ങൾക്ക് ഉപകരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നടന്നു. ഗുരുവായൂരിലെ മാറ്റങ്ങൾ കണ്ട്, രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഓരോ വർഷവും ഇങ്ങനെ സന്ദർശിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് ഏറെ ഗുണമുണ്ടാകുമായിരുന്നുവെന്ന പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കണ്ടതെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരാഴ്ചയായി മനസ്സിൽ വലിയ വിഷമമുണ്ടായിരുന്നുവെന്നും, നവംബർ 27 ഇന്നലെ രാത്രി ചെന്നൈ വിമാനത്താവളത്തിൽ വെച്ച് തിരുപ്പരൻകുണ്ഡ്രത്തേക്ക് പോകുന്ന സൈനിക-അർദ്ധസൈനിക ഉദ്യോഗസ്ഥരെ കണ്ടുമുട്ടി സംസാരിച്ചത് വലിയ ആത്മവിശ്വാസം നൽകിയെന്നും സുരേഷ് ഗോപി പറഞ്ഞു. രഹസ്യസ്വഭാവം കാരണം അവർ വിശദാംശങ്ങൾ പങ്കുവെച്ചില്ലെങ്കിലും മധുരൈ എല്ലാ തരത്തിലും സജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ വിജയിപ്പിച്ച ജനങ്ങളുടെ വിശ്വാസമാണ് കരുത്തെന്നും, തൃശൂരിനും കേരളത്തിനും വേണ്ടി കഴിയുന്ന എല്ലാ നന്മകളും ചെയ്യുകയെന്നതാണ് തന്റെ കടമയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button