ഇ20 പെട്രോളിൽ ആശങ്ക വേണ്ട; സംശയമുണ്ടെങ്കിൽ റിഫൈനറിയിൽ നിന്ന് നേരിട്ട് സാമ്പിൾ പരിശോധിക്കൂ: സുരേഷ് ഗോപി

തൃശൂർ: ഇ20 പെട്രോളിനെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇ20 നടപ്പാക്കിയതെന്നും, സംസ്ഥാന സർക്കാരുകൾ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിഫൈനറിയിൽ നിന്ന് നേരിട്ട് സാമ്പിൾ ശേഖരിച്ച് പരിശോധിച്ചാൽ കൃത്യമായ ഫലം ലഭിക്കുമെന്നും, കന്നാസിൽ കൊണ്ടുവന്ന് കലക്കി ഇന്ധനം പരിശോധിച്ചാൽ മായം കലരാൻ സാധ്യതയുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ഇ20 പെട്രോളിനെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും, ഭൂമിയിലെ ജലസ്രോതസ്സുകളെക്കുറിച്ചൊക്കെയാണ് പുതിയ വാദങ്ങൾ ഉയർന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കന്നാസിൽ കലക്കി കൊണ്ടുവന്ന് ആരെങ്കിലും ഇരുപത്തിയേഴും ഇരുപത്തിയെട്ടും ഒക്കെ ആക്കിയോ എന്ന് പിന്നെ പരിശോധിക്കും. റിഫൈനറിയിൽ നിന്ന് നിങ്ങൾ നേരിട്ട് സാമ്പിൾ ശേഖരിക്കൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.




