News

ഇഎം രാധയ്‌ക്ക് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി, അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ

തിരുവനന്തപുരം: സാമൂഹിക – സാംസ്‌കാരിക പ്രവർത്തകയും കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകളുമായ ഇഎം രാധയുടെ സംസ്‌കാര ചടങ്ങുകൾ പൂ‌ർത്തിയായി. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ തിരുവനന്തപുരം ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം.

ഇന്നലെയാണ് ഇഎം രാധ അന്തരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്‌ക്ക് രണ്ട് മണിവരെ തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ,

പി രാജീവ്, കെഎൻ ബാലഗോപാൽ തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളും സാമൂഹിക രംഗത്തെ പ്രമുഖരും അന്തിമോപചാരം അർപ്പിച്ചു.ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നാലാമത്തെ മകളാണ് ഇഎം രാധ. സംസ്ഥാന വയോജന കമ്മീഷൻ അംഗമായും, സംസ്ഥാന വനിതാ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ‘ഇഎംഎസ് മകളുടെ ഓർമകൾ’ ഇഎം രാധ രചിച്ച ഏറ്റവും ശ്രദ്ധേയമായ പുസ്‌തകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button