BlogCinema

തെയ്യവും കുടുംബബന്ധങ്ങളും പ്രമേയമാക്കി ‘മന്ദാരക്കാവ്’; ടൈറ്റിൽ റിലീസ് പുറത്തിറങ്ങി

ഗ്രാമീണ പശ്ചാത്തലത്തിൽ തെയ്യത്തെ പ്രമേയമാക്കി പുതിയ മലയാള ചിത്രം ഒരുങ്ങുന്നു. പീക്കോക്ക്മാൻ ഫിലിംസിന്റെ ബാനറിൽ നിരഞ്ജൻ രഘുനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മന്ദാരക്കാവ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ റിലീസ് അണിയറപ്രവർത്തകർ പുറത്തിറക്കി.

തെയ്യത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തിനൊപ്പം കുടുംബബന്ധങ്ങൾക്കും മനുഷ്യബന്ധങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളുടെയും വൈകാരിക മുഹൂർത്തങ്ങളുടെയും കഥ പറയുന്ന ചിത്രമായിരിക്കും ‘മന്ദാരക്കാവ്’.

അമൽ കാനത്തൂരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ശ്രീരാഗ് എസ്. നമ്പ്യാർ, ദൃശ്യ രാജീവ് നമ്പ്യാർ, കെ. ടി. ശ്രീരാഗ്, രഞ്ജിത്ത് ഗോവിന്ദ്, മനു ജേക്കബ്, ജിജിൻ ജോസ്, ആനന്ദ് രാജീവൻ, അർജുൻ രഘുത്തമൻ, അഭിഷ സുരഭി, അക്ഷയ് അജയ്, കിരൺ ദാസ്, സുർജിത്ത് നാലുകെട്ടിൽ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നു.

പീക്കോക്ക്മാൻ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button