News

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎം വിട്ടു; പാർട്ടിക്ക് തിരിച്ചടി!

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു. നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചാണ് സിപിഎം സഹകരണം ഉപേക്ഷിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡി ആയിരുന്ന വിനയകുമാർ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. പാർട്ടി പിണറായിയുടെ പിടിയിലായെന്നാണ് വിനയകുമാറിൻ്റെ വിമർശനം. പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും പിണറായി വിജയനും എം വി ഗോവിന്ദനും മാറാതെ സിപിഎമ്മിന് രക്ഷയില്ലെന്നും വിനയകുമാർ തുറന്നടിച്ചു.

“പാർട്ടി വൃക്തികേന്ദ്രീകൃതമായ കൊട്ടാരമായി മാറി. പിണറായി വിജയന് ചുറ്റും കറങ്ങുന്ന കുറച്ചു നേതാക്കന്മാർ മാത്രമായി പാർട്ടി. പിണറായി വിജയൻ്റെ സ്വകാര്യതകളും കുടുംബപരമായ കാര്യങ്ങളും നിറവേറ്റുക, മകൾക്കെതിരായി വരുന്ന കേസുകളോ മറ്റ് പ്രശ്നങ്ങളോ പ്രതിരോധിക്കുക എന്നിവയൊക്കെയാണ് ഇപ്പോഴത്തെ പാർട്ടി രീതി. സംഘടനാപരമായ കാര്യങ്ങളൊന്നും ആരുടെയും മനസ്സിൽ ഇല്ല. പുതിയ സെക്രട്ടറിയെപ്പറ്റി ഒന്നും പറയാനില്ല. പാർട്ടിയുടെ ഏതൊക്കെ നേതാക്കൾ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് എം വി ഗോവിന്ദൻ വല്ലപ്പോഴുമൊക്കെ ആലോചിച്ചാൽ നല്ലത്”- എസ് ആർ വിനയകുമാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button