News

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇനി സ്പാർക്ക് വഴി ശമ്പളം; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടേതിന് സമാനമായി മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും അടക്കമുള്ള ജനപ്രതിനിധികളുടെ ശമ്പളം ഇനി സ്പാർക്ക് വഴി വിതരണം ചെയ്യും. മുഖ്യമന്ത്രി,​ മന്ത്രിമാർ,​ എം.എൽ.എമാർ,​ പ്രതിപക്ഷ നേതാവ്,​ സ്പീക്കർ എന്നിവർക്കാൻ് ശമ്പളം സ്പാർക്ക് വഴി നൽകുക. ഇതു സംബന്ധിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി. ​ 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം,​ അലവൻസുകൾ,​ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഓൺലൈനായി പ്രോസസ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉള്ള സംവിധാനമാണ് സ്പാർക്ക. വേഗവും സുതാര്യതയും ഉറപ്പുവരുത്താനാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button