Cinema

രവി മോഹൻ–യോഗി ബാബു ചിത്രം ‘ആൻ ഓർഡിനറി മാൻ’; ‘ലോർഡ ലബക്ക’ ഗാനവുമായി ഗായകനായി സിദ്ധാർത്ഥ്!

നടൻ രവി മോഹൻ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന, ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘ലോർഡ ലബക്ക’യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. കെനീഷ സംഗീതസംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴുതിയതും കെനീഷ തന്നെയാണ്. നടൻ സിദ്ധാർത്ഥും മന്നാർ മുത്തുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യോഗി ബാബു നായകനാകുന്ന ചിത്രം രവി മോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ രവി മോഹൻ തന്നെയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ചടുലമായ സംഗീതവും വ്യത്യസ്തമായ ആലാപനവും കൊണ്ട് ശ്രദ്ധ നേടുന്ന ഗാനമാണ് ‘ലോർഡ ലബക്ക’. സംഗീതസംവിധാനത്തിന് പുറമെ വരികൾ കൂടി ഒരുക്കിയ കെനീഷയുടെ സാന്നിധ്യമാണ് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. നടൻ സിദ്ധാർത്ഥിന്റെ ആലാപനവും മന്നാർ മുത്തുവിന്റെ ശബ്ദവും ഗാനത്തിന് വേറിട്ടൊരു ഭാവം നൽകുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ പ്രമോ സോങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിന് പിന്നാലെ എത്തിയ പുതിയ ഗാനവും ചിത്രത്തിന്റെ സംഗീതവിഭാഗത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

യോഗി ബാബുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന കോമഡി എൻ്റർടെയിനർ ചിത്രം, അഭിനയരംഗത്ത് ശ്രദ്ധേയനായ രവി മോഹൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും റിലീസ് സംബന്ധിച്ച പ്രഖ്യാപനങ്ങളും അണിയറപ്രവർത്തകർ പിന്നാലെ പുറത്തുവിടും. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിൻ്റെ ഒറ്റിറ്റി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

രചന, സംവിധാനം: രവി മോഹൻ, നിർമ്മാണം: രവി മോഹൻ സ്റ്റുഡിയോസ്, സംഗീതം: കെനീഷ, ഛായാഗ്രഹണം: വിവിയൻ ആംബ്രോസ്, സംഘട്ടനം: സ്റ്റണ്ട് ശിവ, കലാസംവിധാനം: സൗന്ദർ നല്ലസാമി, കോ-എഡിറ്റർ: ഷെർബിൻ ജെ., വസ്ത്രാലങ്കാരം: പ്രവീൺ രാജ, നൃത്തസംവിധാനം: രഘു താപ്പ, പബ്ലിസിറ്റി ഡിസൈൻ: സതീഷ് ടി.പി., സംവിധാന സഹപ്രവർത്തകർ: ജാക്ക്, നവീൻ കുമാർ, രഘു വരുൺ, മണിവാസകൻ, ഛായാഗ്രഹണ വിഭാഗം: വസന്തകുമാർ ഇ., രാംകുമാർ പെരുമാൾ, സേതു രാമസാമി, സിമ്പു കെ., സ്റ്റിൽസ്: നിർമ്മൽ വിജയ്, കോസ്റ്റ്യൂം ചീഫ്: വിജയകുമാർ കെ., കോസ്റ്റ്യൂം അസിസ്റ്റന്റ്സ്: പ്രദോഷ്കുമാർ വി., ശങ്കർ, ഗൗതം, അസിസ്റ്റന്റ് കൊറിയോഗ്രാഫേഴ്സ്: ജയ് പ്രകാശ്, സതീഷ് കുമാർ, മേക്കപ്പ്: കാർത്തി, പ്രൊഡക്ഷൻ കോർഡിനേറ്റർ: ആകാശ് സി., പ്രൊഡക്ഷൻ കൺട്രോളർ: എസ്. കൃഷ്ണരാജ്, പ്രൊഡക്ഷൻ മാനേജർ: ജി.ആർ. കതിരവൻ, ലൈൻ പ്രൊഡ്യൂസർ: ഗോകുൽ കെ., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എൻ. വിക്കി, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ബാലചന്ദ്രൻ ജി., പിആർഒ: ശബരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button