News

28കാരിയുമായി ഒരുമിച്ച് താമസം, ഗർഭിണിയായതോടെ ബന്ധം ഉപേക്ഷിച്ചെന്ന് പരാതി; സിഐക്ക് സസ്പെൻഷൻ!

പത്തനംതിട്ട : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ ബന്ധം അവസാനിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ സി.ഐയ്ക്ക് സസ്പെൻഷൻ. പത്തനംതിട്ട ജില്ലാ ക്രൈംറെക്കോഡ്‌സ് ബ്യൂറോ സി.ഐ ടി.കെ. വിനോദ് കൃഷ്ണനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് സി.ഐയും 28കാരിയായ യുവതിയും ഒപ്പം താമസിച്ചിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗാദ്നം നൽകിയിരുന്നുവെന്നും പരാതിയിൽ പറയുന്നു.

യുവതി ഗർഭിണിയായതോടെ വിനോദ് കൃഷ്ണൻ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറി. തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഐ.ജി ആണ് നടപടിയെടുത്തത്. സംഭവത്തിൽ പൊലീസ് തുടർ അന്വേഷണം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button