News

ദീപാവലിക്ക് മുൻപ് സന്തോഷവാർത്ത! ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 26 മുതൽ; 1081 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : ഈ മാസത്തെ ക്ഷേമ പെൻഷൻ/ ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം ഒക്ടോബർ 26 മുതൽ ആരംഭിക്കും. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു.ക്ഷേമ പെൻഷൻ നൽകാൻ 961.64 കോടിയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ 119.46 കോടിയും ആണ് അനുവദിച്ചത്. പെൻഷൻ വിതരണം 26ന് ആരംഭിച്ച് നവംബർ 5നകം പൂർത്തിയാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 52,09,617 പേർക്കാണ് ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുക. 29,67,142 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തും. ഇതിനായി ആവശ്യമായ തുകയിൽ നിലവിലുള്ള നീക്കിയിരിപ്പ് കിഴിച്ച് ബാക്കി 541.38 കോടി തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടറുടെ (റൂറൽ) അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യും.22,42,475 ഗുണഭോക്താക്കൾക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി പണമായി നേരിട്ട് വീടുകളിൽ എത്തിച്ചു നൽകും. ഇതിനായി 419.40 കോടി രൂപയാണ് ട്രഷറിയിലെ സ്പെഷ്യൽ ടി.എസ്.ബി അക്കൗണ്ട് വഴി ലഭ്യമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button