News

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി; പിന്തുണച്ച് പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള നിർണ്ണായക പ്രമേയം കേരള നിയമസഭ പാസാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപകാല പ്രവർത്തനങ്ങളിൽ ഗുരുതരമായ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും എസ്.ഐ.ആറിലൂടെ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി ഒഴിവാക്കിയെന്നും പ്രമേയം സഭയിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. ജനാധിപത്യത്തിന്റെ സൗന്ദര്യം നീതിപൂർവ്വമായ തെരഞ്ഞെടുപ്പിലാണെന്നും അതിന് അനുകൂലമായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമേയത്തെ പ്രതിപക്ഷം പൂർണ്ണമായി പിന്തുണച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാക്കാൽ നിർദ്ദേശിച്ച ഭേദഗതി അംഗീകരിച്ചാണ് നിയമസഭ പ്രമേയം പാസാക്കിയത്. എന്നാൽ പ്രമേയത്തെ ശക്തമായി എതിർത്ത ബി.ജെ.പി. അംഗങ്ങൾ, നിയമസഭ പിരിച്ചുവിടണമെന്ന ഭേദഗതി സഭയിൽ അവതരിപ്പിച്ചു. ബി.ജെ.പി. നേതാവ് ബി.ബി. ഗോപകുമാർ, വി.ഡി. സതീശൻ നിയമപരമായിട്ടാണോ കേരളത്തിലെ മുഖ്യമന്ത്രിയായതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രമേയത്തിൽ ഉന്നയിച്ച മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി. നേതാവ് വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ സഭയിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും വി. മുരളീധരൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button