News

അടൂർ ആശുപത്രിയിൽ എസ്.എഫ്.ഐ നേതാക്കൾക്ക് മർദ്ദനം! രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിൽ എത്തി എസ്.എഫ്.ഐ നേതാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ, ഫെനി നൈനാൻ, അനന്തു ഗോപൻ എന്നിവർക്ക് പുറമെ കണ്ടാലറിയാവുന്ന 20-ഓളം പേർക്കെതിരെയാണ് കേസ്. രാഹുൽ മാങ്കൂട്ടത്തിലാണ് കേസിൽ ഒന്നാം പ്രതി.

ശനിയാഴ്ച ( ഒക്ടോബർ 9) രാത്രി 10.30-ഓടെയായിരുന്നു സംഭവം. നാല് കാറുകളിലായെത്തിയ യൂത്ത് കോൺഗ്രസ് സംഘം ആശുപത്രി കാഷ്വാലിറ്റിയിലേക്ക് അതിക്രമിച്ചു കയറുകയും എസ്.എഫ്.ഐ നേതാക്കളായ സഹിൽ, പ്രണവ് എന്നിവരെ ആക്രമിക്കുകയുമായിരുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണോ എന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു മർദ്ദനമെന്ന് ഇരയായവർ ആരോപിച്ചു. ഇടിവള ഉപയോഗിച്ചും കമ്പുകൾ കൊണ്ടും അക്രമികൾ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ഏലംകുളത്ത് നടന്ന ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ കെ.എസ്.യു ജില്ലാ സെക്രട്ടറിക്ക് മർദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ ജനറൽ ആശുപത്രിയിൽ സംഘർഷമുണ്ടായതും കേസിന് വഴിവെച്ചതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button