News
വ്യാജ ഒപ്പ് വിവാദത്തിൽ കേസ്; മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ നടപടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതൻ, നഗരസഭാ സെക്രട്ടറി എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് രണ്ടുപേർ.
സി.പി.ഐ.എം നേതാവ് എസ്.പി. ദീപക് നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണർ കേസെടുക്കാൻ നിർദ്ദേശം നൽകിയത്.




