News

അറബിക്കടലിൽ വൻ ലഹരിവേട്ട; 3000 കോടിയുടെ ലഹരിമരുന്ന് ഇറാനിയൻ ബോട്ടിൽ, 5 പാക്ക് സ്വദേശികൾ പിടിയിൽ

കൊച്ചി ∙ അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്ത് കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ 3,000 കോടി രൂപയിലധികം വിലമതിക്കുന്ന വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ഈ മാസം 25ന് നടന്ന ആഴക്കടൽ ഓപ്പറേഷനിൽ ഇറാനിയൻ ബോട്ടിൽ കടത്തുകയായിരുന്ന ലഹരിയാണ് പിടിച്ചത്. തുടർന്ന് ബോട്ടിനുള്ളിലുണ്ടായിരുന്ന അഞ്ച് പാക്കിസ്ഥാൻ സ്വദേശികള്‍ അറസ്റ്റിലാവുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ 3,000 കോടി രൂപയിലധികം വിലമതിക്കുന്ന ഏകദേശം 526 കിലോഗ്രാം ഹെറോയിനും മെത്താംഫെറ്റാമൈനുമാണ് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആകാശമാർഗവും കടൽമാർഗവും ശക്തമായ നിരീക്ഷണം നടത്തുകയും സംശയാസ്പദമായ രീതിയിൽ നീങ്ങിയ ഇറാനിയൻ ബോട്ടിനെ സമീപിച്ച് കീഴ്പ്പെടുത്തുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിടികൂടിയ ബോട്ട്, ജീവനക്കാർ, പിടിച്ചെടുത്ത ലഹരി മരുന്ന് എന്നിവ കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി മുംബൈയിൽ എത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button