KeralaNews

നവരാത്രി; തിരക്കു നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ചു

നവരാത്രി പൂജയോടനുബന്ധിച്ചുള്ള തിരക്കു നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ചു. ലോകമാന്യ തിലക് – തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ (01463) 15 മുതൽ നവംബർ 19 വരെ എല്ലാ വ്യാഴാഴ്ചയും വൈകിട്ട് 4ന് പുറപ്പെടും. ഇത് വെള്ളിയാഴ്ച രാത്രി 11.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. പാലക്കാട് ഡിവിഷനിലെ സ്റ്റോപ്പുകൾ: കാസർകോട് (10.30), കണ്ണൂർ (11.47), കോഴിക്കോട് (01.12), തിരൂർ (2.25), ഷൊർണൂർ (3.00).

തിരുവനന്തപുരം നോർത്ത്– ലോകമാന്യതിലക് സ്പെഷൽ എക്സ്പ്രസ് (01464) 17 മുതൽ നവംബർ 21 വരെ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 2.15ന് പുറപ്പെടും. ഈ ട്രെയിൻ ലോകമാന്യതിലക് സ്റ്റേഷനിൽ ഞായർ രാത്രി 11.55ന് എത്തും. പാലക്കാട് ഡിവിഷനിലെ സ്റ്റോപ്പുകൾ: ഷൊർണൂർ (ശനി രാത്രി 9.05), തിരൂർ (9.54), കോഴിക്കോട് (10.37), കണ്ണൂർ (ഞായർ പുലർച്ചെ 12.47), കാസർകോട് (02.08).

ചെന്നൈ എഗ്‌മൂർ– മംഗളൂരു എക്സ്പ്രസിന് ഇരുദിശയിലേക്കും (16159– 16160) ഓരോ സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. ഇതോടെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 12 ആയി. ചെന്നൈയിൽനിന്നു പുറപ്പെടുന്ന ട്രെയിനിൽ ഇന്നുമുതലും മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ ഒന്നു മുതലും അധിക കോച്ച് ഉണ്ടാകും.

തിരുവനന്തപുരം സെൻട്രൽ– മംഗളൂരു മാവേലി എക്സ്പ്രസിന് ഇരുദിശയിലേക്കും (16603– 16604) ഓരോ സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. ആകെ സ്ലീപ്പർ കോച്ചുകൾ 10. മംഗളൂരുവിൽ‌ നിന്നു നാളെ പുറപ്പെടുന്ന ട്രെയിനിലും പിറ്റേന്നു മുതൽ തിരിച്ചുള്ള ട്രെയിനിലും അധിക കോച്ച് ഉണ്ടാകും. തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസിൽ ഇരുദിശയിലേക്കും (16630– 16629) ഓരോ സ്ലീപ്പർ കോച്ച് അധികം ഏർപ്പെടുത്തി. ആകെ സ്ലീപ്പർ‌ കോച്ച് 10 ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button