KeralaNews

‘വഖഫ് ബോർഡ് പിരിച്ചു വിടാൻ തീരുമാനിച്ചിട്ടില്ല’; മന്ത്രി എൻ ഷംസുദ്ദീൻ

വഖഫ് ബോർഡ് പിരിച്ചു വിടാനില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരമുള്ള യോഗ്യതയില്ലെന്ന് വിലയിരുത്തി ബോർഡ് അംഗങ്ങളെ പിരിച്ചു വിടാൻ സർക്കാർ നീക്കമെന്നുള്ള റിപ്പോർട്ടുകൾ മന്ത്രി തള്ളി. വഖഫ് ബോർഡ് പിരിച്ചു വിടാനുള്ള തീരുമാനം നിലവിൽ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബോർഡ് അം​ഗങ്ങളെ പിരിച്ചുവിട്ട് സർക്കാർ ഉടൻ വിജ്ഞാപനമിറക്കുമെന്നും രണ്ട് അമുസ്ലിം അം​ഗങ്ങളെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട് ഉണ്ടാകും എന്നുമായിരുന്നു റിപ്പോർട്ടുകൾ. നിലവിലെ വഖഫ് ബോർഡിന്റെ പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ അത്തരമൊരു നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇല്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button