News
‘ഇത്രയും സുരക്ഷ വേണ്ട, ഒറ്റയ്ക്ക് വന്നുപോകാൻ അറിയാം’; മലപ്പുറത്തെ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി

മലപ്പുറം: മലപ്പുറത്തെ സന്ദർശനത്തിനിടയിലുണ്ടായ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എം.പി. മലവെള്ളപ്പാച്ചിലിൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിക്കവേയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യമില്ലെന്നും, ഇത്തരത്തിലുള്ള സുരക്ഷാ ആവർത്തിച്ചാൽ സന്ദർശന വിവരം മുൻകൂട്ടി അറിയിക്കില്ലെന്നും അവർ പറഞ്ഞു.
ഒറ്റയ്ക്ക് വന്നുപോകാൻ തനിക്ക് അറിയാമെന്നും, സി.ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതൽ സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. പോത്തുകല്ലിൽ സജിതയുടെ വീട്ടിലേക്ക് പോകും വഴിയാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. അപ്രതീക്ഷിത സമയത്താണ് ടി.കെ. നഗറിൽ അപകടമുണ്ടായതെന്നും, തികച്ചും ദുഃഖകരമായ സംഭവമാണ് അവിടെ നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.



