News

കെ.എം. ഷാജിയുടെ റേഞ്ച് റോവർ വിവാദം; ‘വെറും പെറ്റി ഡിസ്പ്യൂട്ട്, സർക്കാരിന് ലാഭമാണ്’ സണ്ണി ജോസഫ്

തിരുവനന്തപുരം: ലോക കേരള സഭയുടെ നല്ല വശങ്ങൾ ഉണ്ടെങ്കിൽ അത് ഉൾക്കൊള്ളാൻ ആണ് സർക്കാർ ആലോചിക്കുന്നതെന്ന് സണ്ണി ജോസഫ്. രണ്ടു കോടി അനുവദിച്ചത് നന്നായി ചെലവഴിക്കാനാണെന്നും ആർഭാടങ്ങളും അനാവശ്യങ്ങളും ഒഴിവാക്കിക്കൊണ്ട് ലോക മലയാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാമെങ്കിൽ നല്ലത്, ആ പേരിനെയും ആശയത്തെയും അല്ല നടത്തിപ്പിന്‍റെ രീതിയെയായാണ് വിമർശിച്ചത് എന്നും അദ്ദേഹം പ്രതികരിച്ചു.

കൂടാതെ, ധൂർത്തും പ്രായോഗികമല്ലാത്ത പ്രഖ്യാപനങ്ങളും മാറ്റി നിർത്തിയാൽ ആശയം മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ലോക കേരളസഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.

അത് യുഡിഎഫിന്‍റെ രാഷ്ട്രീയ തീരുമാനമാണെന്നും, അതിലൊരു മാറ്റവുമില്ല. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് നടത്തിയതു പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിൻ്റെ പരിഗണനയിൽ ഇല്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മന്ത്രി കെ എം ഷാജിയുടെ വാഹന വിവാദത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. ഇത് വെറും ‘പെറ്റി ഡിസ്പ്യൂട്ട്’ ആണെന്നും കെ എം ഷാജി ആ വാഹനം ഉപയോഗിക്കുന്നതിലൂടെ സർക്കാരിന് ലാഭം ഉണ്ടാക്കുകയാണ്. സൗജന്യവും സൗകര്യം രണ്ടാണ്. ഷാജിയെ കുറിച്ച് വേറെ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് ഇതൊക്കെ വിഷമാക്കുന്നത്. ഷാജി ഉപയോഗിക്കുന്നത് സുഹൃത്തുക്കൾ നൽകുന്ന സൗകര്യമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button