News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 .45മുതൽ അർദ്ധ രാത്രി 12.45 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത. ഇന്ത്യയിലൊട്ടാകെ വൈദ്യുതി ഉൽപാദനത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ പവർ മാർക്കറ്റിൽ നിന്നും വൈദ്യുതി വാങ്ങാനുള്ള സാഹചര്യമില്ലാത്തതിനാലാണ് വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു.

പവർ മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭിക്കുകയാണെങ്കിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിക്കും. മാർക്കറ്റിൽ നിന്നുള്ള വൈദ്യുതി ലഭ്യതയെ ആശ്രയിച്ചായിരിക്കും നിയന്ത്രണം ഒഴിവാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

വൈകിട്ട് 6.45മുതൽ അർദ്ധ രാത്രി 12.45 വരെയുള്ള സമയത്താണ് നിയന്ത്രണം.കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്ത് കാര്യമായ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. പവർ മാർക്കറ്റിൽ നിന്നും വൈദ്യുതി ലഭ്യമായതിനാലാണ് വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കണ്ടെത്താൻ കഴിഞ്ഞത്. എന്നാൽ ഉൽപാദനത്തിൽ കുറവുവന്ന സാഹചര്യത്തിൽ വൈദ്യുതി ലഭ്യമല്ലാത്ത ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിന് നിർബന്ധിതമാകുന്നുവെന്നും കെഎസ്ഇബി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button