News

വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ചു; മോട്ടോർ വാഹനവകുപ്പ് ബസ് പിടികൂടി

മലപ്പുറം: വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോർ വാഹനവകുപ്പ് ഇൻ്റേണൽ വിജിലൻസ് പിടികൂടി. തിരൂർ ആർടിഒയിൽ ബസ് രജിസ്റ്റർ ചെയ്യാനായിരുന്നു നീക്കം. ബസ്‌ നിർമാണത്തിലെ മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു വാഹന നിർമാണം. തിരൂരിൽ അംഗീകൃത സ്ഥാപനത്തിൽ നിർമിച്ചെന്നാണ് രേഖകളിൽ കാണിച്ചത്. എന്നാൽ നിലമ്പൂരിലുള്ള ലോക്കൽ ബോഡി വർക്ക്ഷോപ്പിൽ നിന്നാണ് ബസ് നിർമിച്ചതെന്ന് കണ്ടെത്തി. വാഹനവും, രേഖകളും മോട്ടോർ വാഹനവകുപ്പ് കൂടുതൽ അന്വേഷണത്തിനായി തിരൂർ പൊലീസിന് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button