News

ചിറയിൻ കീഴ് കയ്യാങ്കളി; രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി

തിരുവനന്തപുരം: ചിറയിൻ കീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തിൽ നേതാക്കൾ. രമ്യ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ലെന്നും പ്രശ്നം വഷളാക്കിയെന്നും എംഎം ഹസ്സൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യോ​ഗത്തിൽ രമ്യ പങ്കെടുക്കുന്നുണ്ട്. ചിറയിൻ കീഴിൽ കോൺ​ഗ്രസ് നേതാ​വിൻ്റെ വീട്ടിൽ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ കയ്യാങ്കളി ഉണ്ടായത്.

നേരത്തെ, രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. എസ്‍സി, എസ് റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയത് ആണ് താൻ ചോദ്യം ചെയ്തതെന്നായിരുന്നു രമ്യ ഹരിദാസിൻ്റെ വാ​ദം. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറി എന്നും കയ്യിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button