News

വൈദ്യുതി പ്രതിസന്ധി; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കരാർ റദ്ദാക്കിയതാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. വൈദ്യുതി പ്രതിസന്ധി നേരിടാൻ ഒരുപാട് നടപടി എടുത്തുവെന്നും ഇതിന് കാരണം ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയതാണ് പ്രശ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതിയുടെ ആവശ്യകത മുൻ വർഷങ്ങളേക്കാൾ കൂടി.

ഇപ്പോൾ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു. ജനങ്ങളുടെ മേൽ അമിത ചാർജ് ഈടാക്കാതെ എല്ലാ മാർ​​ഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാൻ ശ്രമിക്കുകയാണ്. നിയന്ത്രണം കൃത്യമായി അറിയിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെടുമെന്നും കൂടുതൽ വൈദ്യുതി എത്തിച്ച് ഈ മാസം15 ഓടെ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button