News
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

കൊച്ചി: സൗദി അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങുന്നു. സെപ്തംബർ രണ്ട് മുതലാണ് കൊച്ചിയിൽ നിന്ന് റിയാദിലേക്കും തിരിച്ചുമുള്ള സർവീസ് കമ്പനി ആരംഭിക്കുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഫ്ലൈനാസ് നടത്തുക.
174 സീറ്രുകളുള്ള എയർബസ് എ320 വിമാനമാണ് സർവീസിനെത്തുന്നത്. കൊച്ചിയിൽ നിന്ന് റിയാദിലേക്കുള്ള വിമാനം രാവിലെ 8.50നാണ് പുറപ്പെടുന്നത്. റിയാദിൽ നിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും. നിലവിൽ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, സൗദിയ എന്നീ വിമാനക്കമ്പനികൾ സിയാലിൽ നിന്ന് സൗദിയിലെ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ നടത്തുന്നുണ്ട്.




