News
കോളേജ് ഓണാഘോഷത്തിനിടെ കാറിൽനിന്ന് എംഡിഎംഎ പിടിച്ചു; പോലീസിനെ കണ്ട് ഓടി വിദ്യാർഥികൾ

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിലെ കോളേജ് ഓണാഘോഷപരിപാടിക്കിടെ എം.ഡി.എം.എ. പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽനിന്നാണ് ഒരു ഗ്രാം എം.ഡി.എം.എ. എക്സൈസ് സംഘം കണ്ടെടുത്തത്. കണ്ടാലറിയാവുന്ന മൂന്നുപേരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചു.
കോളേജിന് സമീപം എക്സൈസ് പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് വിദ്യാർഥികൾ കാറിലെത്തുന്നത്. എക്സൈസ് വാഹനം കണ്ടതോടെ ഇവർ കാറിൽനിന്നിറങ്ങി ഓടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട എക്സൈസ് സംഘം വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ. ലഭിച്ചത്.




