News
സർക്കാർ ആശുപത്രിയിൽ അമ്മയുടെ പിറന്നാൾ ആഘോഷം; കോൺഗ്രസ് എം.എൽ.എ വിവാദത്തിൽ

ബെംഗളൂരു: സർക്കാർ ആശുപത്രിയിൽ അമ്മയുടെ എൺപതാം പിറന്നാൾ വിപുലമായി ആഘോഷിച്ച ശ്രീരംഗപട്ടണം കോൺഗ്രസ് എം.എൽ.എ രമേഷ് ഗൗഡ വിവാദത്തിൽ. ആശുപത്രിയിലെ രോഗികളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലായിരുന്നു എം.എൽ.എയുടെ നടപടികൾ.
ആശുപത്രി വളപ്പിൽ പന്തൽ കെട്ടിയും ഡി.ജെ പാർട്ടിയൊരുക്കിയുമായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇതിനുപുറമെ, ആശുപത്രിയിലെ ഒരു മുറി മേക്കപ്പ് റൂമാക്കി മാറ്റുകയും ഡോക്ടറുടെ കാബിനിൽ വെച്ച് റീൽസ് ചിത്രീകരിക്കുകയും ചെയ്തു. ഈ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് എം.എൽ.എയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നത്.




