News

സുകുമാരൻ നായരെ പുകഴ്ത്തി തിരുവഞ്ചൂർ; ‘പദവി വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിച്ചിട്ടില്ല’

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമൂഹത്തിന്റെ ഐക്യവും മതേതരത്വവും നിലനിർത്താൻ ശക്തമായ നിലപാടെടുത്ത ആളാണ് ജി സുകുമാരൻ നായർ. വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ അദ്ദേഹം ഒരിക്കലും സ്ഥാനം ഉപയോഗിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. സമുദായ താൽപര്യം മുൻനിർത്തി മാത്രമാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. സുകുമാരൻ നായരുടെ കാലത്ത് എൻഎസ്എസിന്റെ ആസ്തി വകകൾ പലമടങ്ങ് വർദ്ധിച്ചിട്ടുണ്ട്.

എൻഎസ്എസ് സ്ഥാപനങ്ങൾക്ക് മേന്മ സുകുമാരൻ നായരുടെ കാലത്ത് ഛിദ്രശക്തികളെ എൻഎസ്എസിൽ നിന്നും അദ്ദേഹം അകറ്റിനിർത്തിയിട്ടുണ്ടെന്നും തിരുവഞ്ചൂർ ഫേസ്ബുക്കിൽ കുറിച്ചു. സമീപ കാലത്ത് ​മുൻമന്ത്രി ​ഗണേഷ് കുമാറും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിൽ വാക്പോരുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരുവഞ്ചൂരിന്റെ കുറിപ്പെന്നതും ശ്രദ്ധേയം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button