News

കൊല്ലം തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി; എൻജിനീയർക്ക് പരിക്ക്

കൊല്ലം: കൊല്ലം തുറമുഖത്ത് വിദേശ കപ്പലിൽ പൊട്ടിത്തെറി. ഒരാൾക്ക് പരിക്കേറ്റു. കപ്പലിലെ എഞ്ചിനീയറായ ഉത്തർപ്രദേശ് സ്വദേശി സത്യപ്രകാശിനാണ് (40) പരിക്കേറ്റത്. കപ്പലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ആന്ധ്രയിൽനിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോയ ഐഒഎൽ സഫയർ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്, യാത്രയ്ക്കിടെ കപ്പലിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പൽ കൊല്ലം പോർട്ടിൽ നങ്കൂരമിട്ടിരുന്നു.ഇവിടെവച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ സത്യപ്രകാശിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മുഖത്തും നെഞ്ചിലുമാണ് പൊള്ളലേറ്റതെന്നും പരിക്ക് സാരമുള്ളതല്ലെന്നുമാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button