Business

ആശ്വസിക്കാൻ വകയില്ല; ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കുതിച്ചു, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ പവൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 160 രൂപ വർദ്ധിച്ച് 13,360 രൂപയായി. ഒരു പവന് 1280 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ വിപണിവില 1,06,880 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജിഎസ്ടി, പണിക്കൂലി എന്നിവ കൂടി ഉൾപ്പെടുമ്പോൾ സ്വർണത്തിന് ഇനിയും വില നൽകണം. ഇന്നലെ ഗ്രാമിന് 13,200 രൂപയും പവന് 1,05,600 രൂപയുമായിരുന്നു.

തുടർച്ചയായ കുറച്ചുദിവസങ്ങളിലെ ഇടിവിന് ശേഷമാണ് രാജ്യാന്തര വിപണിയിൽ സ്വർണവില തിരിച്ചുകയറിയത്. ഔൺസിന് 4,​100 ഡോളർ കടന്ന് സ്വർണം മുന്നേറിയതാണ് കേരളത്തിലെ പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഡോളറിന്റെ വിനിമയ നിരക്ക് ദുർബലമായതോടെ മറ്റ് വിദേശ കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കുറയുകയും രാജ്യാന്തര തലത്തിൽ നിക്ഷേപകർക്കിടയിൽ സ്വർണത്തിന് പ്രിയമേറുകയും ചെയ്തു. യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങളും യുഎസ് – ഇറാൻ നയതന്ത്ര ചർച്ചകളെക്കുറിച്ചുള്ള വാർത്തകളുമാണ് നിലവിൽ വിപണിയുടെ ഗതി നിശ്ചയിക്കുന്നത്.

വെള്ളിവില കേരളത്തിൽ ഇന്ന് വെള്ളി വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് രൂപയാണ് കൂടിയത്. ഇതോടെ നിലവിൽ ഒരു ഗ്രാം വെള്ളിയുടെ വില 240 രൂപയാണ്. ഇന്നലെ 235 രൂപയായിരുന്നു. 10 ഗ്രാമിന് 2,400 രൂപയും ഒരു കിലോഗ്രാമിന് 2,40,000 രൂപയുമാണ് വിപണി വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button