News
“കേരളത്തിന്റെ റെയിൽ സ്വപ്നങ്ങൾ തകർത്തത് സംസ്ഥാന സർക്കാർ”; യു.ഡി.എഫിനെയും കേന്ദ്രത്തെയും വിമർശിച്ച് ജോൺ ബ്രിട്ടാസ്

കേരളത്തിന് അനുവദിച്ച പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും നഷ്ടമായതിന് കാരണം സംസ്ഥാന സർക്കാരിന്റെ കടുത്ത പിടിപ്പുകേടാണെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എം.പി കുറ്റപ്പെടുത്തി. ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ നിർദ്ദേശം പഠിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ അത് തള്ളിക്കളയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയെയും ഇ. ശ്രീധരന്റെ പദ്ധതിയെയും ഒരുപോലെ എതിർത്ത സംസ്ഥാന നിലപാട് കേന്ദ്രത്തിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയെന്നും, വി.ഡി. സതീശൻ സർക്കാരിന്റെ ഇടപെടലുകളാണ് റെയിൽ വികസന പദ്ധതികൾ ഉപേക്ഷിക്കാൻ കേന്ദ്രത്തിന് അവസരമൊരുക്കിയതെന്നും എം.പി വ്യക്തമാക്കി. അതേസമയം കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഇല്ലാതായതിന്റെ പൂർണ്ണ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു.




