Business

സ്വർണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് തിരിച്ചടി; ഇന്നും സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 85 രൂപ വർദ്ധിച്ച് 13,370 രൂപയായി. ഒരു പവന് 680 രൂപ വർദ്ധിച്ച് 1,06,960 രൂപയിലെത്തി. ഞായറാഴ്ചയായ ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടർന്നിരുന്നു. ശനിയാഴ്ച ഒരു ഗ്രാമിന് 55 രൂപ കൂടി 13, ​285 രൂപയിലെത്തിയിരുന്നു. ഒരു പവന് 440 രൂപ കൂടി 1,​06,​280 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച മുതലാണ് സ്വർണ നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തി തുടങ്ങിയത്.

രാജ്യാന്തര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ അത് പ്രതിഫലിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കേരളത്തിൽ വിവാഹ സീസൺ അടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്വർണം വാങ്ങുന്നതിന് വിലവർദ്ധന പ്രതികൂലമാകാനാണ് സാദ്ധ്യത. പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുകയും എണ്ണവില ഉയരുകയും ചെയ്തുകഴിഞ്ഞാൽ സ്വർണത്തിന്റെ വിലയിടിവിന് കാരണമായേക്കുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

വെള്ളി വില

സംസ്ഥാനത്ത് വെള്ളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 240 രൂപയാണ്. 10 ഗ്രാമിന് 2,400 രൂപയും ഒരു കിലോഗ്രാമിന് 2,40,000 രൂപയുമാണ് വിപണി വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button