KeralaNews

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ പരസ്യത്തിലാണ് ട്രോൾ. ‘നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ‘ എന്നതാണ് പുതിയ പരസ്യത്തിലെ വാചകം. അതേസമയം, നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. നാളെ രാജ്യവ്യാപക സമരത്തിന് സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. പൊലീസ് അക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നാളെ സമരം.

34 ദിവസം പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കൾ ഒഴുകിയെത്തുകയാണ്. നിലവിലെ സുരക്ഷസംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം ജനക്കൂട്ടം എത്തുകയാണ്. രാത്രിയിൽ പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ സംഘർഷവും പതിവാകുകയാണ്. ഈ സാഹചര്യത്തിൽ 30 കമ്പനി കേന്ദ്രസേനയെ അധികമായി വിന്യസിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button