News

‘സിനിമാക്കാർക്കെതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരം’; മന്ത്രി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: കോക്റോച്ച് ജനത പാർട്ടി പ്രതിഷേധത്തെ അനുകൂലിച്ചതിന്റെ പേരിൽ ചലച്ചിത്ര താരങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ദൗർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. അഭിപ്രായങ്ങൾ തുറന്നുപറയാനും പ്രതികരിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ അറസ്റ്റിലും മന്ത്രി പ്രതികരിച്ചു. പ്രത്യേക അന്വേഷണ സംഘം പൂർണ്ണ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും കേസിൽ സർക്കാർ ഒരു തരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പ്രശാന്തിനും മുകളിലേക്ക് വ്യാപിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതും നടക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button