News
ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പി എസ് പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട തുടർനടപടികളുടെ ഭാഗമായി ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കാമെന്ന് പി എസ് പ്രശാന്ത് ഇന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ പൊലീസ് തുടരുകയാണ്.




