News

“വി.എസിന്റെ കാലത്ത് വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമം ഉണ്ടായിട്ടില്ല”: തോമസ് ഐസക്

വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കവേ ഒളിയമ്പുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. വി.എസിന്റെ കാലത്ത് സാമുദായിക ശക്തികൾക്ക് സമൂഹത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സമുദായ നേതാക്കളുടെ വീടിനു മുന്നിൽ മൈക്കു കെട്ടി വെല്ലുവിളിച്ചിട്ടുണ്ടല്ലോ, അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോ എന്നും വി. എസ്. അനുസ്‌മരണത്തിൽ ഐസക് പറഞ്ഞു. ബിജെപി വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും, സർക്കാരിനെതിരായ വോട്ടുകൾ നമുക്കനുകൂലമാക്കി മാറ്റണം എന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

വിപുലമായ അനുസ്മരണ പരിപാടികളോടെയാണ് സിപിഎം വി.എസിന്റെ ചരമവാർഷികം ആചരിക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ വലിയചുടുകാട്ടിലെ സ്മാരക സ്തൂപത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വി.എസിന്റെ പുന്നപ്രയിലെ കുടുംബവീടായ വേലിക്കകത്ത് അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button