News

സർക്കാർ സ്കൂളുകളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തിലാക്കി: ഇനി ബില്ലടച്ചാൽ മാത്രം സേവനം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്കൂളുകൾക്ക് നൽകിവന്നിരുന്ന സൗജന്യ കെ ഫോൺ ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ഇനിമുതൽ ബിൽ അടക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രം സേവനം നൽകിയാൽ മതിയെന്ന് കെ ഫോൺ അധികൃതർ ഇമെയിൽ വഴി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.

ഇതോടെ 6000 ലധികം സർക്കാർ സ്കൂളുകളിലെ ഇന്റർനെറ്റ് സേവനം നിലയ്ക്കുന്ന സ്ഥിതിയായി. ഒരു ഓഫീസിനും ഇനി മുതൽ സൗജന്യ സേവനം നൽകില്ലെന്നും കെ ഫോൺ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് ആവശ്യമെങ്കിൽ സ്കൂളുകൾ കെ ഫോണുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകി.2018 മുതലാണ് കെ ഫോൺ സേവനം ആരംഭിച്ചത്.

എല്ലാവർക്കും വളരെ കുറഞ്ഞ ചെലവിലും ഗുണമേന്മയുള്ളതുമായി ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാരാണ് പദ്ധതി നടപ്പിലാക്കിയത്. സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു ഇത്. അതേസമയം, സ്കൂളുകൾക്ക് പുറമെ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, ഐടി പാർക്കുകൾ, മറ്റ് സർക്കാർ ഓഫീസുകൾക്കും കെ ഫോൺ സേവനം ലഭ്യമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button