News
ഡോ. റാമിനെ ഇന്ന് കോടതിയിൽ; അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പൊലീസ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. റാമിനെ വൈദ്യപരിശോധനകൾക്ക് ശേഷം ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. കണ്ണൂരിലെത്തിച്ച ഡോറാമിനെ വിശദമായി ചോദ്യംചെയ്‌തുവരികയാണെന്നും ക്രൈംബ്രാഞ്ച് എസ്‌പി കെവി വേണുഗോപാൽ അറിയിച്ചു.
സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനുപിന്നാലെ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് നിയോഗിച്ച പ്രത്യേകസംഘമാണ് ഡോക്‌ടർ റാമിനെ അറസ്റ്റ് ചെയ്‌തത്. കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നതെന്നും കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിനുശേഷമേ വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു. കോടതി പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ കാര്യങ്ങൾ തുറന്നുപറയാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




