News

‘മുഖ്യമന്ത്രി വിജയ് കണ്ണീരണിഞ്ഞു’ ഉത്തരവ് കൈമാറിയപ്പോൾ മുഖ്യമന്ത്രി വിജയ് കണ്ണീരണിഞ്ഞുവെന്ന് കരൂർ എംപി

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി ഉത്തരവ് കൈമാറിയപ്പോൾ മുഖ്യമന്ത്രി വിജയ് കരഞ്ഞെന്ന് കരൂർ എംപി. ഉത്തരവ് കൈമാറിയപ്പോൾ വിജയ് വികാരാധീനനനായെന്ന് എംപി ജ്യോതിമണി പറഞ്ഞു. രാഷ്ട്രീയക്കണ്ണുകളിലൂടെ സർക്കാർ നടപടിയെ കാണരുതെന്നും ജ്യോതിമണി പറഞ്ഞു. ചടങ്ങിൽ മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ഉച്ചയ്ക്ക് ശേഷം വിജയ് കൂടിക്കാഴ്ച നടത്തി. മരിച്ചവരുടെ ആശ്രിതരായ 32 പേർക്ക് വിജയ് നിയമന ഉത്തരവ് കൈമാറി.

സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ, പൊലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രം​ഗത്തെത്തിയിരുന്നു. ദുരന്തം രാഷ്ട്രീയ ചതിയാണെന്നും ആൾക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സർക്കാർ ഓഫീസുകളിൽ ഇനി ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും ആഹ്വാനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മ നിലനിര്‍ത്താൻ കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും വിജയ് പറഞ്ഞു. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button