News

ശബരിമലയിലേക്ക് മിൽമ നെയ്യ്; വിജിലൻസ് നിലപാട് ഇന്നോ നാളെയോ അറിയാം

തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഇന്നോ (നവംബർ 11) നാളെയോ (നവംബർ 12) തിരുവിതാംകൂർ ദേവസ്വം ബോർഡിന് വ്യക്തത വരുത്തി മറുപടി നൽകും. മുൻപുണ്ടായ നെയ്യ് ക്രമക്കേടിൽ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് മിൽമയിൽ നിന്ന് നെയ്യ് ശേഖരിക്കുന്നതിന് ദേവസ്വം ബോർഡ് വിജിലൻസിന്റെ ക്ലിയറൻസ് തേടിയത്.

അതേസമയം, ദേവസ്വം ബോർഡിന് നൽകുന്ന നെയ്യുടെ വില സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് തിരുമാനിച്ചിരുന്നെങ്കിലും അത് തെറ്റാണെന്ന് വിശദീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ലാഭമുണ്ടാക്കുകയോ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുകയോ മിൽമയുടെ ലക്ഷ്യമല്ല. മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസണിലേക്ക് ആകെ 50,000 ലിറ്റർ നെയ്യ് ആവശ്യമുണ്ട്. എന്നാൽ നിലവിൽ സന്നിധാനത്ത് 10,000 ലിറ്റർ നെയ്യുടെ സ്റ്റോക്ക് മാത്രമാണ് ശേഷിക്കുന്നത്. ഘട്ടം ഘട്ടമായി 10,000 ലിറ്ററും പിന്നീട് 40,000 ലിറ്ററും വാങ്ങാനാണ് ബോർഡ് ഉദ്ദേശിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button