News

മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം! വിഴിഞ്ഞത്തിന് ചെലവാക്കിയത് 5500 കോടി; വി.എൻ. വാസവൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി സർക്കാർ നൽകിയ തുകയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കി വി.എൻ. വാസവൻ. വിഴിഞ്ഞത്തിനായി സർക്കാർ 5500 കോടി രൂപ ചെലവാക്കിയിട്ടുണ്ടെന്നും താൻ ഔദ്യോഗികമായി പുറത്തുവിട്ടതാണ് കൃത്യമായ കണക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വസ്തുതകൾ ഇതായിരിക്കെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി അത്തരമൊരു പ്രസ്താവന നടത്തിയത് എന്നത് അവർ തന്നെ പരിശോധിക്കണമെന്നും വി.എൻ. വാസവൻ വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സർക്കാർ നൽകിയ തുകയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡോ. തോമസ് ഐസക്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ ഏകപക്ഷീയമായ കരാറിലേക്കാണ് ഇപ്പോഴത്തെ സർക്കാരും വീണ്ടും എത്തിച്ചേരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോർപ്പറേറ്റുകളുടെ മടിയിൽ തലവെയ്ക്കുന്ന അപകടകരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, അദാനി ഗ്രൂപ്പ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് യഥാർത്ഥ കണക്കുകളല്ലെന്നും അദ്ദേഹം ആരോപിച്ചു. ഉപകരണങ്ങളുടെ വാങ്ങലിലടക്കം വലിയ രീതിയിൽ ഊതിപ്പെരുപ്പിച്ച കണക്കുകളാണ് അദാനി നൽകിയിട്ടുള്ളതെന്ന് സി.എ.ജി മുൻപ് തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും തോമസ് ഐസക് ഓർമ്മിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button