അവയവക്കച്ചടം-വ്യാജരേഖ കേസ് ചൂടുപിടിച്ചു; പ്രത്യേക അന്വേഷണ സംഘം വരുന്നു

തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായി നടക്കുന്ന വന്‍ അവയവകച്ചവടത്തെയും വ്യാജരേഖനിര്‍മ്മാണത്തെയും കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഉന്നത തല അന്വേഷണ സംഘം രൂപീകരിച്ചത്. എറണാകുളം റൂറല്‍ എസ് പി കെ എസ് സുദര്‍ശനായിരിക്കും അന്വേഷണ സംഘത്തലവന്‍.
സംസ്ഥാനത്തൊട്ടാകെ നടത്തി വ്യാപകമായ റെയ്‌ഡിനെ തുടര്‍ന്ന് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, റാക്കറ്റിന്റെ മുഖ്യ ഇടനിലക്കാരന്‍ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, സഹായികളായ സിനോജ്, ആസിഫ് എന്നിവര്‍ അറസ്റ്റിലായവുകയും. എംഎല്‍എമാര്‍ അടക്കമുള്ളവരുടെ വ്യാജ ലെറ്റര്‍ഹെഡുകളും പിടിച്ചെ ടുക്കുകയും ചെയ്‌തിരുന്നു. വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ സഹായിച്ച സ്ഥാപനങ്ങളിലും റെയ്‌ഡ് നടത്തിയിരുന്നു. എറണാകുളത്തെ പ്രമുഖ ആശുപത്രികളില്‍ ഇത്തരത്തില്‍ അനധികൃതമായി അവയവമാറ്റ ശസ്‌ത്രക്രിയകള്‍ നടന്നിട്ടുണ്ടെന്നും വ്യക്തമായി.
ഇതേ തുടര്‍ന്നാണ് അതീവ ഗൗരവതരമായ ഈ വിഷയത്തെക്കുറിച്ച്‌് എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും അന്വേഷണം നടത്താനും ആഭ്യന്തരമന്ത്രി ഉത്തരവ് നല്‍കിയത്.
ഹവാല- ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശേരി, കാക്കൂര്‍ മേഖലകളില്‍ മ്യുള്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്, ഹവാല ഇടപാടുകള്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ എന്നിവ നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌ത് കേസുകള്‍ എല്ലാം കേന്ദ്ര അേേന്വഷണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് തിരുമാനിച്ചു.സംസ്ഥാനത്തെ
ഹവാല ഇടപാടുകാര്‍ സമാന്തര സമ്പദ് വ്യവസ്ഥ തന്നെ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതായും വ്യാപകമായി ഇത്തരത്തില്‍ ഇടപാടുകള്‍ നടത്തുന്നതായും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശേരി, കാക്കൂര്‍, കൈതപ്പൊയില്‍ വേഞ്ചേരി, ഭാഗങ്ങള്‍ സൈബര്‍ തട്ടിപ്പുകാരുടെ ഹോട്ട് സ്‌പോട്ട് ആയി മാറിയിട്ടുള്ളതായും ആഭ്യന്തര വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പണം മയക്കുമരുന്ന് കടത്ത്, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി ഉപയോഗിക്കുന്നതായി സൂചനയുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ കേസുകള്‍ എല്ലാം കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് തിരുമാനിച്ചത്.




