News

തൃണമൂൽ കോൺഗ്രസിൽ വൻ രാഷ്ട്രീയ നീക്കം; വിമത എംപിമാർ പുതിയ പാർട്ടിയിലേക്ക് ലയിച്ചു, ലോക്സഭയിൽ പ്രത്യേക ബ്ലോക്ക് ആവശ്യവുമായി നീക്കം ശക്തം

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർ വലിയ രാഷ്ട്രീയ നീക്കവുമായി രംഗത്തെത്തി. തങ്ങൾ നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിക്കുകയാണെന്ന് വിമത വിഭാഗം സ്ഥിരീകരിച്ചതോടെ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായി.

ലയന നടപടികളിലൂടെ അയോഗ്യതാ ഭീഷണി ഒഴിവാക്കാനാണ് പ്രധാന ലക്ഷ്യമെന്ന് സൂചനയുണ്ട്. ലയനത്തിന് ശേഷവും ബിജെപിക്ക് പിന്തുണ നൽകുന്ന പ്രത്യേക ബ്ലോക്കായി ലോക്സഭയിൽ പ്രവർത്തിക്കാനാണ് നീക്കം. ഇതിനായി ലോക്സഭാ സ്പീക്കർക്ക് ഔദ്യോഗികമായി കത്ത് നൽകിയതായി വിമത എംപിമാർ അറിയിച്ചു.

ത്രിപുര, അസം, ബംഗാൾ എന്നിവിടങ്ങളിൽ പ്രവർത്തനമുള്ള എൻസിപിഐയിൽ ചേർന്നതായി ശതാബ്ദി റോയ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നത്തിനായി നിയമപരമായ പോരാട്ടം തുടരുമെന്നും വിമത വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

ഈ നീക്കം ബംഗാൾ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button