Kerala

ആരാധക വൃന്ദം ഒരു പൊടിക്ക് അടങ്ങണം’; തെരുവിലെ പ്രതിഷേധങ്ങൾക്കെതിരെ എം. ലിജു

ആലപ്പുഴ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ദില്ലിയിൽ പുരോഗമിക്കവെ കോൺഗ്രസ് പ്രവർത്തകർ തെരുവുകളിൽ പ്രതിഷേധവുമായെത്തിയതിൽ രൂക്ഷ വിമർശനവുമായി കായംകുളം എം എൽ എ എം ലിജു രംഗത്ത്. ആരാധക വൃന്ദം ശാന്തരാകണമെന്നും ഒരു പൊടിക്ക് അടങ്ങണമെന്നുമാണ് ലിജു ആവശ്യപ്പെട്ടത്. ഹൈക്കമാൻഡ് എന്ത്‌ തീരുമാനം എടുത്താലും അംഗീകരിക്കും. നേതാക്കളെ അപമാനിക്കാനുള്ള അവകാശം ആർക്കുമില്ല. എല്ലാ പരിധികളും സീമകളും ലംഘിച്ചുള്ളതാണ് ഇവിടെ നടന്ന പ്രതിഷേധങ്ങൾ.

കേരള മുഖ്യമന്ത്രിയുടെ കാര്യത്തിൽ രാഹുൽഗാന്ധി എടുക്കുന്ന തീരുമാനം ഞങ്ങളെല്ലാവരും അംഗീകരിക്കും. ഞങ്ങളുടെ വിശ്വാസം രാഹുൽഗാന്ധിയിലാണ്. ബി ജെ പിയും സി പി എമ്മും പോലും പറയാത്ത ആക്ഷേപങ്ങളാണ് നവമാധ്യമങ്ങളിൽ നേതാക്കൾക്കെതിരെ വരുന്നത്. ഇതൊന്നും അംഗീകരിക്കാനാകില്ലെന്നും ലിജു കൂട്ടിച്ചേർത്തു. നേരത്തെ തെരുവിലെ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ് അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button