
16 വയസ്സുള്ള പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കല്‍ സ്വദേശി നസ്രീന (16) എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവായ അദിനാന് (20) ആണ് കൊലപാതകം നടത്തിയത്.
പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അദിനാന് വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല.



