
ബിജെപി, സംഘ് പ്രവർത്തകരെ തല്ലിയ വട്ടിയൂർക്കാവ് എസ്എച്ച്ഒക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ താൻ തിരുവനന്തപുരം കമ്മിഷണർ ഓഫീസിനു മുൻപിൽ ധർണ ഇരിക്കുമെന്ന് ശാസ്തമംഗലം കൌണ്സിലർ ആർ ശ്രീലേഖ. സിറ്റി പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ശ്രീലേഖ വാട്സ് ആപ്പിലാണ് സന്ദേശം അയച്ചത്.
താൻ ഇപ്പോഴും പൊലീസിന്റെ നന്മയിൽ വിശ്വസിക്കുന്നുവെന്നും എന്തായാലും നടപടി ഉണ്ടാവുമെന്നും ശ്രീലേഖ കുറിച്ചു. അതുകൊണ്ട് മാത്രമാണ് ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്നും ശ്രീലേഖ ഫേസ് ബുക്കിൽ കുറിച്ചു.




