News
വടകര എംഡിഎംഎ കേസ്; അന്വേഷണം പാളിയെന്ന് യൂത്ത് കോൺഗ്രസ്, പ്രതികൾക്ക് ജാമ്യം ലഭിച്ചതിൽ ഗുരുതര ആരോപണം

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും ആശങ്കയുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫില്‍. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗൗരവതരമാണെന്നും പൊലീസ് ഭാഗത്ത് വീഴ്ച വന്നോ എന്ന് പരിശോധിക്കണമെന്നും വിപി ദുല്‍ഖിഫില്‍ പറഞ്ഞു.
വിഷയം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ് അന്വേഷണം നിലച്ചു. സിപിഎം നേതാവിന്റെ മകനെ ചോദ്യം ചെയ്തതിന് പിന്നാലെ അന്വേഷണം നിലച്ചെന്നും അന്വേഷണത്തിൽ പാളിച്ചകള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫീല്‍ പറഞ്ഞു.




