News

കേരളത്തിൽ അൾട്രാവയലറ്റ് വികിരണം അപകടകരമായ നിലയിൽ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിലെ വിവിധ ഭാഗങ്ങളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ ഉയരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിർദ്ദേശം പുറപ്പെടുവിച്ചു.

ഏപ്രിൽ 16 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുവി ഇൻഡക്സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിൽ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൊല്ലം- കൊട്ടാരക്കര,പത്തനംതിട്ട കോന്നി, ആലപ്പുഴ ചെങ്ങന്നൂർ, കോട്ടയം ചങ്ങനാശ്ശേരി, ഇടുക്കി മൂന്നാർ , പാലക്കാട് തൃത്താല എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. ഇതുകൂടാതെ എറണാകുളം (കളമശ്ശേരി), തൃശ്ശൂർ (ഒല്ലൂർ), മലപ്പുറം (പൊന്നാനി) എന്നീ ജില്ലകളിൽ യുവി സൂചിക 7 രേഖപ്പെടുത്തി. ഇവിടെ മഞ്ഞ അലർട്ട് ആണ് നൽകിയിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിൽ സൂചിക 6 ആണ്.

യുവി സൂചിക ഉയരുന്നത് സൂര്യതപം ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button