News

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലം; ഇറാൻ ജനതയ്ക്ക് മുന്നറിയിപ്പുമായി മൊജ്‌തബ ഖമനേയി!

ടെഹ്റാൻ : യു.എസിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിനേറ്റ തിരിച്ചടിക്ക് പിന്നാലെ ഇറാൻ ജനതയ്ക്ക് മുന്നറിയിപ്പുമായി പരമോന്നത നേതാവ് മൊജ്‌തബ ഖമനേയി. തിരഞ്ഞെടുപ്പ് ഫലം യു.എസിന് ഇറാനോടുള്ള നിലപാടിൽ മാറ്റം വരുത്താൻ സാദ്ധ്യതയില്ലെന്ന് ഖമനേയി പറഞ്ഞു. യു.എസ് വീണ്ടും ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിൽ ഇപ്പോൾ നടക്കുന്ന യുദ്ധം കൂടുതൽ വ്യാപകമാക്കുമെന്നും ഖമനേയി മുന്നറിയിപ്പ് നൽകി. വോട്ടർമാർക്കിടയിൽ ഉയർന്നുവരുന്ന യുദ്ധവിരുദ്ധ വികാരത്തെ ഇറാൻ സ്വാഗതം ചെയ്തു.

അതേസമയം ഇടക്കാല തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അമേരിക്കൻ പ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഡെമോക്രാറ്റുകൾ കൈക്കലാക്കി. ട്രംപിന്റെ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്താണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത്. എന്നാൽ ഈ മാറ്റം യു.എസിന്റെ ഇറാൻ നയത്തിൽ മാറ്റമുണ്ടാക്കുന്നതിന്റെ സൂചനയായി കാണരുതെന്ന് ഖമനേയി ജനങ്ങളോട് അഭ്യർത്ഥിച്ചു.

യു,​എസിന്റെ ആക്രമണം ആവർത്തിക്കുകയാണെങ്കിൽ യുദ്ധത്തിന്റെ വ്യാപ്തി വളരെ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് വിജയത്തോടെ ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭയുടെയും സെന്റ്റിന്റെയും നിയന്ത്രണം തിരിച്ചുപിടിച്ചു. അതിനിടെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും ഡെമോക്രാറ്റുകളുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയം തനിക്ക് നേരെയുള്ള പ്രഹരമായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button