News

ട്രംപിന്റെ മരുമകൻ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ; എട്ടംഗ സംഘത്തോടൊപ്പം സന്ദർശനം

ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. എട്ടംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം ആലപ്പുഴയിൽ എത്തിയത്. സ്വകാര്യ സന്ദർശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം.

ആലപ്പുഴയുടെ പ്രകൃതിസൗന്ദര്യവും കായൽപ്പരപ്പും ആസ്വദിക്കുന്ന സംഘം വൈകുന്നേരം നെഹ്‌റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും കാണും. പ്രദേശത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മൈക്കൽ ബൂലോസ് വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്ന് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

ഡോണൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ജീവിതപങ്കാളിയാണ് പ്രമുഖ അന്താരാഷ്ട്ര വ്യവസായിയായ മൈക്കിൾ ബൂലോസ്. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ ശേഷമാണ് അദ്ദേഹം ആലപ്പുഴയിലേക്ക് വന്നത്. അമേരിക്കൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇദ്ദേഹത്തെ അനുഗമിച്ചു. ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ സവാരി നടത്തിയ സംഘം കൊച്ചിയിൽ വച്ച് മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്‌ച നടത്തിയെന്നും വിവരമുണ്ട്. മൈക്കൽ ബൂലോസിൻ്റെ സന്ദർശന വിവരം സംസ്ഥാന സർക്കാരിന് നേരത്തെ അറിയുമായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ വിവരം പുറത്തുവിട്ടിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button